പുന്നയൂർക്കുളം :സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാസമാഹാരത്തിന്റെ ചർച്ച നടത്തി.പരിപാടി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും ഫിലിം നിരൂപകനുമായ എംസി രാജനാരായണൻ പുസ്തക പരിചയം നടത്തി. 23 കഥകൾ അടങ്ങിയ പുസ്തകം 2024 ൽ പ്രകാശനം ചെയ്തിരുന്നു.
ബോഷോ ബുക്സ് ആണ് പ്രസിദ്ധീകരണം നടത്തിയിരുന്നത്.വി ശംസുദ്ധീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ ,ചാവക്കാട് ബ്ലോക്ക് മെമ്പർ അബൂബക്കർ കുന്നംകാട്ടയിൽ, തുടങ്ങിയവരും എഴുത്തുകാരായ സഫിയ തിരുനാവയ,അബ്ദുൽ പുന്നയൂർക്കുളം, ശബീദ പരൂർ,അയിരൂർ സുബ്രഹ്മണ്യൻ,
സപര്യ ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു. സൈനുദ്ദീൻ മറുമൊഴിയും ആരിഫ കമറുദ്ദീൻ നന്ദിയും പറഞ്ഞു.
സൈനുദ്ദീൻ പുന്നയൂർക്കുളത്തിൻ്റെ ‘ക്രിമിനൽ താമസിച്ചിരുന്ന വീട്’കഥാസമാഹാരത്തിന്റെ ചർച്ച നടത്തി
