വടക്കേക്കാട്:അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് പൊങ്ങിലിടിയോടെ പരിസമാപ്തി. ഇന്ന് പുലർച്ചെ 4.30 ന് നടന്ന പൂരം കൂട്ടിയെഴുന്നള്ളിപ്പിന് ശേഷമാണ് പ്രധാന ചടങ്ങായ പൊങ്ങിലിടി നടന്നത്.
ദാരിക വധത്തിന്റെ സൂചനയായിട്ടാണ് ഉത്സവ സമാപന ചടങ്ങായ പൊങ്ങിലിടി നടത്തുന്നത്. മര ഉരലിൽ ഇളനീർ, കുരുത്തോല,ഗുരുതി എന്നിവ ഇട്ട് കോമരം പൂജ ചെയ്യുന്നു.പൂജ കഴിഞ്ഞാൽ ആ ഉരലിൽ ചെറിയ നായർ പെൺ കുട്ടിയെ കൊണ്ട് ഇടിപ്പിക്കുന്നു.പിന്നെ കോമരം ഉരൽ മറിച്ചിടുന്നു. ഇത് കാളി ദാരികവധത്തെ സങ്കല്പിച്ചാണ് നടത്തുന്നത്. ഇതോടെയാണ് രണ്ട് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയായത്
പൊങ്ങിലിടിയോടെ പാർക്കാടി പൂരം സമാപിച്ചു…
