ഗുരുവായൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; കുന്നംകുളം സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ:അരിയന്നൂരുള്ള ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.കുന്നംകുളം പോലീസ് സ്റ്റേഷനിലും മറ്റു പോലീസ് സ്റ്റേഷനുകളിലും കേസുകളിൽ ഉൾപ്പെട്ട കുന്നംകുളം കല്ലഴിക്കുന്ന്  പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ(36)നെയാണ്  പോലീസ് അറസ്റ്റു ചെയ്തത്.ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അരിയന്നൂരുള്ള വീട്ടിൽ നിന്നും ഈ മാസം ആദ്യം പുലർച്ചെ 14 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയിൽ എത്തിചേരുമെന്ന് തോന്നിയ സന്ദർഭത്തിൽ മോഷണം ചെയ്ത സ്വർണത്തിൽ 12 പവനോളം പ്രതി മോഷണം നടത്തിയ വീട്ടിൽ കൊണ്ട് ചെന്ന് ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഗുരുവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയും പരിസരത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും സമാനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ പരിശോധന നടത്തുകയും സമീപകാലത്തായി വിവിധ ജയിലുകളിൽ നിന്നും ഇറങ്ങിയ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയതിനെ  തുടർന്ന് പോലീസിന് സംഭവത്തിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ ചാവക്കാട് ഭാഗത്ത് നിന്നും പിടി കൂടുകയായിരുന്നു.പ്രതി മോഷണം ചെയ്തു കൊണ്ടു പോയതിലെ ബാക്കി സ്വർണത്തെ കുറിച്ച് പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തി വരികായാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണ മുതൽ കണ്ടെടുക്കാൻ ശ്രമിക്കുമെന്നും പോലീസ് അറിയിച്ചുഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ് ഇൻസ്പെക്ടർ  മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, വിഷ്ണു, ജോസ്പോൾ, ജോമോൻ, ലാൽ എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *