ചാവക്കാട് നഗരസഭ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ശനിയാഴ്ച

ചാവക്കാട് :നഗര വികസന പ്രക്രിയയിൽ ഏറെ ശ്രദ്ധ നൽകേണ്ട ആരോഗ്യ ശുചിത്വ മേഖലയിൽ സമ്പൂർണ്ണ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ പണികഴിപ്പിച്ചിട്ടുള്ള കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.ഗാർഹിക ജൈവമാലിന്യ സംസ്‌കരണ രംഗത്ത് ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത് വലിയ നേട്ടം ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും സമ്പൂർണ ജൈവ മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകൾ നഗരപ്രദേശങ്ങൾക്ക് അനിവാര്യമാണ്.നഗരസഭയുടെ പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5800 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയിൽ ദൈനംദിനം 3 മെട്രിക് ടൺ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ശേഷിയുള്ള വിൻ്ററോ കമ്പോസ്റ്റ് പ്ലാൻ്റാണ് 1 കോടി 15 ലക്ഷം രൂപ ചിലവിട്ട് നഗരസഭ പണികഴിപ്പിച്ചിട്ടുള്ളത്. വിന്ററോ കമ്പോസ്റ്റ് പ്ലാന്റിലൂടെ ജൈവമാലിന്യത്തെ തികച്ചും ശാസ്ത്രീയമായി സംസ്കരിച്ച് പോഷക സമൃദ്ധമായ ജൈവവളമാക്കുന്നതു വഴി കാർഷിക മേഖലയ്ക്ക് കൂടി സഹായകരമാകുന്ന സാധിക്കുന്നു. ഉപോല്പന്നം നിർമിക്കാനും പുതിയ കേന്ദ്രീകൃത വിൻ്ററോ കമ്പോസ്റ്റ് പ്ലാന്റിന്റെ ഉത്ഘാടനം ശനിയാഴ്ച രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ-പാർലമെൻ്ററികാര്യ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും. ഗുരുവായൂർ എം.എൽ.എ  എൻ.കെ.അക്ബർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാവക്കാട് നഗര സഭശുചിത്വ അംബാസിഡർ  പി.ടി കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും
വാർത്താ സമ്മേളനത്തിൽ
ചെയർപേഴ്സ‌ൺ ഷീജ പ്രശാന്ത്,
വൈസ് ചെയർപേഴ്സൺ കെ.കെ മുബാറക്,സെക്രട്ടറി
എം. എസ് ആകാശ്, പി. ദിലീപ്, എം.ഷെമീർ, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *