വടക്കാഞ്ചേരി :ഊത്രാളിക്കാവ് പൂരം ഉപാസന അന്നദാന സമിതിക്ക് കൈത്താങ്ങായി മാങ്ങോട്ടുകാവ് സംഘം. ഉത്രാളിക്കാവ് ഭഗവതിയെ വണങ്ങാനെത്തിയ അത്തിപ്പൊറ്റ ദേശത്തെ മാങ്ങോട്ടു കാവ് ഭഗവതിയുടെ കോട്ടയിൽ തറവാട്ടിലെ മൂക്കൻചാത്തൻ മൂർത്തിയുടെ പാരമ്പര്യ ശാന്തിമാരടങ്ങുന്ന സംഘമാണ് ഉത്രാളിക്കാവിലെത്തിയത്. തുടർന്ന് ഉത്രാളിക്കാവ് ഉത്സവ ദിവസം ക്ഷേത്രമൈതിനായിലെ കച്ചവടക്കാർക്കും മറ്റും അന്നദാനം നല്കുന്ന ഉപാസന അന്നദാന സമിതിക്ക് കൈത്താങ്ങായി കോട്ടയിൽ തറവാടിന്റെ പേരിൽ സംഭാവന നൽകിയത്. സംഘത്തെ അന്നദാന സമിതി പ്രസിഡണ്ട് മനോജ് കടമ്പാട്ട് പൊന്നാടയണിയിച്ച് സ്വീകരിച്ചു.ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ അർച്ചനപ്രസാദം നൽകി. ദേവസ്വംവക പ്രസാദം കിറ്റ് ദേവസ്വം ജീവനക്കാരായ പള്ളിമണ്ണ കൃഷ്ണകുമാർ മാരാരിൽനിന്നും ഏറ്റുവാങ്ങി. അന്നദാന ക്ഷേമസമിതി അംഗമായ അരുൺ എസ് നായർ,ബിജു, കണ്ണൻ, അമ്പാടി എന്നിവർ പങ്കെടുത്തു
ഉത്രാളിക്കാവ് ഉപാസന അന്നദാന സമിതിക്ക് കൈത്താങ്ങായി മാങ്ങോട്ടുകാവ് സംഘം
