വടക്കേക്കാട്:ഒരു നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പാരമ്പര്യത്തെ പുതുക്കിപ്പകർന്ന കൗക്കാനപ്പെട്ടി എ എൽ.പി. സ്കൂളിൻ്റെ നൂറ്റിയൊന്നാം വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ സ്കൂൾ മാനേജർ ഇന്ദിരാ മാധവൻ നായർ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വൈകിട്ട് നടന്ന പൊതുസമ്മേളനം ചാവക്കാട് ബ്ലോക്ക് മെമ്പർ ഷാനിത കരീം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എസ് ഷനിൽ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകൻ സി.ആർ. ജീജോ സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്.ആർ.ജി കൺവീനർ ടി. ജെ വത്സ റിപ്പോർട്ട് അവതരിപ്പിച്ചു.റിട്ട.ഡി.ഡി.ഇ കെ. സുമതി എൻഡോമെന്റ് വിതരണം നടത്തി. പഞ്ചായത്ത് അംഗം ഷസീന സമ്മാനദാനം നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് അനിത,ബിജു പള്ളിക്കര, ബാലചന്ദ്രൻ മാസ്റ്റർ,ബിജോയ് പി. മാത്യു,സ്കൂൾ ലീഡർ പി.എസ്. ആര്യൻ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി നമിത ഐ. ചെറുവത്തൂർ നന്ദി പറഞ്ഞു.തുടർന്ന് കുരുന്നുകളുടെ കലാ പരിപാടികളും അരങ്ങേറി
കൗക്കാനപ്പെട്ടി എ.എൽ.പി സ്കൂൾ നൂറ്റിയൊന്നാം വാർഷികവും അധ്യാപക-രക്ഷാകർതൃ ദിനവും ആഘോഷിച്ചു
