ഗുരുവായൂർ ദേവസ്വം ഭരണസമിതി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

ഗുരുവായൂർ: ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത എ.വി ഗോപിനാഥ് , എം.യു ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ മാർച്ച് 8 ഞായറാഴ്ച
രാവിലെ 10.15ന് നടക്കും.വൈഷ്ണവം ആഡിറ്റോറിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ വായിക്കും.സത്യപ്രതിജ്ഞാ ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി രാജമാണിക്കം ഐഎഎസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും

Leave a Reply

Your email address will not be published. Required fields are marked *