പുന്നയൂർക്കുളം:അണ്ടത്തോട് ജിഎംഎൽപി സ്കൂളിൽ നോമ്പുതുറ സംഘടിപ്പിച്ചു. നോമ്പുതുറയോടനുബന്ധിച്ച് നടന്ന സംഗമം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എച്ച്. ആബിദ്, ഷിനോദ്, പിടിഎ പ്രസിഡന്റ് താഹിർ പെർഫെക്ട്, സാബിത ടീച്ചർ, പി.എസ്. അലി, അബ്ദുസമദ്, ഹബീബ തുടങ്ങിയവർ സംസാരിച്ചു.
പി.ടി.എ, എംപിടിഎ, എസ്എംസി, എസ്.എസ്.ജി കമ്മറ്റി അംഗങ്ങൾ ഇഫ്താർ പരിപാടിക്ക് നേതൃത്വം നൽകി.
അണ്ടത്തോട് ജിഎംഎൽപി സ്കൂളിൽ നോമ്പുതുറ സംഘടിപ്പിച്ചു
