ആറ്റുപുറം പള്ളിയിൽ പെസഹ വ്യാഴം ആചരിച്ചു


പുന്നയൂർകുളം:യേശു പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും, തന്റെ 12ശിഷ്യ ന്മാരുടെകാലുകൾ കഴുകി ചുംബിച്ചു എളിമ കാണിച്ചതിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹവ്യാഴം ആചരിച്ചു.
ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ കുർബ്ബാന മധ്യാ കർമ്മികൻ ഫാ. റിജോ വിതയത്തിൽ 12കുട്ടികളുടെ കാൽ കഴുകി ചുംബിക്കുകയുണ്ടായി. കുർബ്ബാനക്ക് ശേഷം ദിവ്യ കാരുണ്യ പ്രദീ ക്ഷണവും തുടർന്ന് ആരാധനക്ക് തുടക്കം കുറിക്കുകയും ചെയ്തു.പെസഹ ഊട്ടും നടത്തി.വൈകീട്ട് പൊതു ആരാധനയും അപ്പംമുറിച്ചു പങ്കു വെക്കൽ ചടങ്ങും നടത്തി.വികാരി ഫാ.റിജോ വിതയത്തിൽ കർമ്മികനായി.ട്രസ്റ്റിമാരായ സി. വി. ജേകബ്,സി. ഏ.ബോസ്,എം.ആർ.ഷെജി, കേന്ദ്രസമിതി കൺവീനർ പി. ഐ. .ആന്റോ എന്നിവർ നേതൃത്വം നൽകി. ദു:ഖ വെള്ളിയാഴ്ച കാലത്ത് 7ന് പീഡാനുഭവ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. വൈകീട്ട് നഗരി കാണിക്കൽ പദയാത്രയും നടത്തും

Leave a Reply

Your email address will not be published. Required fields are marked *