വടക്കേക്കാട്:വൈലത്തൂർ മെഡിക്കൽ റിലീഫിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് വർഷവും മിനി മാരത്തോൺ സംഘടിപ്പിച്ചു. വടക്കേക്കാട് എസ് എച്ച് ഒ സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു.5 കി.മി ഓട്ടത്തിലെ വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ-ചാർജ് ജിൽസി ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ എന്നിവർ സമ്മാന വിതരണം ചെയ്തു.
സെക്രട്ടറി മുഹമ്മദ്കുട്ടി ചെട്ടിയാട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എ.ടി മുഹമ്മദ് അധ്യക്ഷതവഹിച്ചു.ദയ ഹോസ്പിറ്റൽ ഡയറക്ടർ ജബ്ബാർ, മഹല്ല് പ്രസിഡണ്ട് കാസിം ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. കോർഡിനേറ്ററും വാർഡ് മെമ്പറുമായ എസ് കെ.ഖാലിദ് പനങ്ങാവിൽ പ്രോഗ്രാം ലീഡ് ചെയ്യുകയും ട്രഷറർ സക്കരിയ തളിയിൽ നന്ദി പറയുകയും ചെയ്തു.വി എം ആർ മെമ്പർമാരായ ഉസ്മാൻ, റഫീഖ്, കുഞ്ഞുമോൻ, ജലീൽ,ഷംസുദ്ദീൻ, കബീർ, സൽമാൻ, കാദർ, ഷംസു, മജീദ്, സുലൈമാൻ, അബ്ദുള്ളക്കുട്ടി, സനൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.5 കി.മി ഓട്ടത്തിൽ 6 കാറ്റഗറിയിലായി ഷർഹബീൽ, അദ്നാൻ,ആരുഷ്, അംജദ്,നിഹാൽ, അഭിരാം, സഹൽ,ഫാരിസ്, സുബാഷ്, ജിഷാദ്, ഷാജി,സലിംകുമാർ, മുഹമ്മദ്,ഫ്രാൻസിസ്, പ്രദീപ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വൈലത്തൂർ മെഡിക്കൽ റിലീഫിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് വർഷവും മിനി മാരത്തോൺ സംഘടിപ്പിച്ചു.
