ചാവക്കാട് :നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ വാരാചരണം ശ്രദ്ധേയമായി. മണത്തല ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അത് പകരുന്ന ഉന്മേഷത്തെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ മാത്രംകോട്ട, നഗരസഭ ആയുർവേദ ഡോക്ടർ ധന്യശ്രീ ഉണ്ണി, നഗരസഭ ഹോമിയോ ഡോക്ടർ സിന്ധു പി.വി. എന്നിവർ ആശംസകൾ നേർന്നു. ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതവും, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം നന്ദിയും രേഖപ്പെടുത്തി.നഗരസഭാ കൗൺസിലർമാർ,സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി നിരവധി പേർ യോഗ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.
ചാവക്കാട് നഗരസഭയിൽ അന്താരാഷ്ട്ര യോഗ വാരാചരണം സംഘടിപ്പിച്ചു
