ഗുരുവായൂർ:കുചേലദിനത്തിൽ ഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ.സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ’ കരകയറ്റിയ ദിനത്തിൻ്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി. ഗുരുവായൂരപ്പന് അവിൽ സമർപ്പിച്ചു. തുടർന്ന് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ സ്വീകരിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കുചേലദിനത്തിൽ ശ്രീകൃഷ്ണ ഭഗവാൻ്റെയും രുക്മിണീ ദേവിയുടെയും കുചേലൻ്റെയും വേഷത്തിൽ ക്ഷേത്ര ദർശനത്തിന് കലാകാരൻമാരുമെത്തി. മഴവിൽ മനോരമയിലെ കിടിലം പരിപാടിയിൽ വേഷമിട്ട കലാകാരൻമാരാണ് കിഴക്കേ നടയിലെത്തിയത്. രണ്ടു പതിറ്റാണ്ടിലേറെയായി ഭാഗവത സപ്താഹ വേദികളിൽ കുചേല വേഷം അവതരിപ്പിച്ചു വരുന്ന ആലപ്പുഴ കൈതത്തിൽ സ്വദേശി കൈതവളപ്പിൽ ഡി.ഉദയകുമാർ , മാരാരിക്കുളം സ്വദേശി ധനു കൃഷ്ണ, പെരുമ്പുളം അർജുനൻ എന്നിവരാണ് ദീപസ്തംഭത്തിന് സമീപമെത്തി ഗുരുവായൂരപ്പനെ തൊഴുത് മടങ്ങിയത്.കുചേലദിനത്തിലെ വിശേഷാൽ അവിൽ വഴിപാട് രാവിലെ പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നേദിച്ചു. പന്തീരടി പൂജയ്ക്ക് ശേഷം, ശീട്ടാക്കിയവർക്ക് അവിൽ നിവേദ്യം നൽകി. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളിപ്പദ കച്ചേരി അരങ്ങേറി. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.
Related Posts
എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം നടത്തി
- admin
- January 18, 2026
- 0
ഗുരുവായൂർ:എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻനേതൃസംഗമത്തോടനുബന്ധിച്ച് നടത്തി വരുന്ന മേഖല സമ്മേളനങ്ങളുടെ ഭാഗമായി പടിഞ്ഞാറൻ മേഖല നേതൃസംഗമം നടത്തി.മണത്തല മണപ്പുറം സുനിലിൻ്റെ വസതിയിൽ രാവിലെ 10 ന് ഗുരുപുഷ്യാഞ്ജലി,ഗുരുപൂജ എന്നിവക്ക് ശേഷം നടന്ന ചടങ്ങിൽ യൂണിയൻ […]
അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഇനാന് പുന്നയൂർക്കുളം പൗരാവലി സ്വീകരണം നല്കി
- Ramesh Chembil
- October 15, 2024
- 0
പുന്നയൂര്‍ക്കുളം:അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഇനാന് നാടിൻ്റെ സ്നേഹാദരം.ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതിനു തൊട്ടുപിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ലെഗ് സ്പിന്നർ കൂടിയായ മുഹമ്മദ് ഇനാന് മിന്നും പ്രകടനമാണ് […]
സി എച്ച് റഷീദിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു
- admin
- April 2, 2026
- 0
ചാവക്കാട്:യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി സിഎച്ച് റഷീദിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.കടപ്പുറം അഞ്ചങ്ങാടിയിൽ നടന്ന പര്യടനയോഗത്തിൽ അഡ്വ ഖലീൽ റഹ്മാൻ അധ്യക്ഷനായി.ഒ അബ്ദുറഹ്മാൻ കുട്ടി,ബി.കെ […]
