അശാസ്ത്രീയ നിർമ്മാണം;എടമ്പാടം കോള്‍ പടവില്‍ ബണ്ട് ഇടിഞ്ഞു താഴ്ന്നു

പെരുമ്പടപ്പ്:അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന്
എടമ്പാടം കോള്‍ പടവില്‍ ബണ്ട് ഇടിഞ്ഞു താഴ്ന്നു.20 മീറ്റർഭാഗമാണ് കനാലിലേക്ക് ഇടിഞ്ഞുവീണത്.കെഎല്‍ഡിസി യുടെ നേതൃത്വത്തില്‍ ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയിലാണ് ബണ്ട് ഇടിഞ്ഞു  താഴ്ന്നത്.കഴിഞ്ഞ വർഷം നൂറടിത്തോട് ആഴം കൂട്ടിയപ്പോൾ ചേറും ചെളിയും ബണ്ടിനു മുകളിലിട്ട് നിരത്തിയിരുന്നു.മണ്ണ് ശരിയായി നിറച്ച് ബലപ്പെടുത്തിയില്ല.ഇതാണ് ബണ്ട് ഇടിഞ്ഞുതാഴാൻ കാരണമെന്നു കർഷകർ പറഞ്ഞു. അനുവദനീയമായതിലും അധികം ഉയരത്തിൽ ബണ്ട് മണ്ണിട്ടുയർത്തിയതും ബണ്ടിടിച്ചിലിനു ഇടയാക്കിയതായി കർഷകർ പരാതിപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *