മെയ്ദിനം;ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ: മെയ്ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. ഭഗവാനെ തൊഴാനും ക്ഷേത്രസന്നിധിയിലെ വിവാഹത്തിൽ പങ്കെടുക്കാനുമായി പതിനായിരങ്ങളാണ് ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നാല്പതോളം വിവാഹങ്ങൾ നടന്നു. ക്ഷേത്രത്തിനകത്ത് തിരക്ക് ക്രമാതീതമായി അനുഭവപ്പെട്ടതിനെ തുടർന്ന് ശയന പ്രദിക്ഷണം, നടക്കലൂടെയുള്ള തൊഴിക്കൽ എന്നിവ ഉച്ചവരെ താല്ക്കാലികമായി നിർത്തിവെച്ച് നിയന്ത്രിച്ചു.സ്കൂൾ വെക്കേഷനായതിനാലും മെയ് ദിന അവധി ദിവസമായമായതിനാലുമാണ് കനത്ത ചൂടിനെ അവഗണിച്ചും തിരക്ക് വർദ്ധിക്കാനുള്ള പ്രധാന കാരണം.ഭഗവത് ദർശനത്തിനുള്ള ക്യൂ തെക്കേ നടയിലെ പന്തലും കവിഞ്ഞ് പുറത്തേക്ക് നീണ്ടു

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *