ഞമനേങ്ങാട് ബോധിധർമ്മ അക്കാദമിയിൽ കളരിപ്പയറ്റ്,കരാത്തെ ക്ലാസുകളുടെ ഉദ്ഘാടനവും യാത്രയയപ്പും

വടക്കേക്കാട്:ഞമനേങ്ങാട് ബോധിധർമ്മ അക്കാദമിയിൽ തൃശൂർ ജില്ല സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ നടത്തുന്ന മധ്യവേനൽ അവധി കളരിപ്പയറ്റ്,കരാത്തെ ക്ലാസുകളുടെ ഉദ്ഘാടനം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ
നിർവഹിച്ചു.വാർഡംഗം സരിത ഷാജി അധ്യക്ഷയായി.ചടങ്ങിൽ ഡെറാഡൂണിൽ വച്ച് നടക്കുന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബോധിധർമ്മ അക്കാദമിയിലെ വിദ്യാർത്ഥികളായ ദുർഗ്ഗാലക്ഷ്മി,പി.യു ഷെഹീൻ എന്നിവർക്ക് യാത്രയയപ്പ് നല്കി. ഏഷ്യൻ കരാത്തെ റഫറിയും കരാത്തെ അസേസിയേഷൻ ജില്ല ജന. സെക്രട്ടറിയുമായ മധുവിശ്വനാഥ്
മുഖ്യ അതിഥിയായി.ബോധിധർമ ഡയറക്ടർ അഡ്വ.ഷിഹാൻ മനോജ് മുഖ്യ പ്രഭാഷണം നടത്തി. ടി.എസ് സജീഷ് സ്വാഗതവും പി.യു ഷെഹീൻ നന്ദിയും പറഞ്ഞു.സെൻസെയ് ദിവാകരൻ, അക്കാദമി ഭാരവാഹികളായ മണികണ്ഠൻ, സ്വരാജ്,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *