വടക്കേക്കാട് കൊമ്പത്തേൽപ്പടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം;പരിഭ്രാന്തരായി ജനങ്ങൾ

പുന്നയൂർക്കുളം:വടക്കേക്കാട് കൊമ്പത്തേൽപ്പടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ഇന്നലെ രാത്രി 11.15 ഓടെ കൊമ്പത്തേൽപ്പടി കിഴക്കു ഭാഗം കല്ലൂർ മതിലകത്ത് അക്ബറിൻ്റെ വീടിനു സമീപത്താണ് പുലിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ജീവിയെ കണ്ടത്.അക്ബറിൻ്റെ ഭാര്യ സെബീനയാണ് ജീവിയെ കണ്ടത്. രാത്രിയിൽ കരണ്ട് പോയതിനെ തുടർന്ന് വീട്ടുകാർ വാതിലsച്ച് വീടിനകത്തായിരുന്നു. ഈ സമയം നായ്ക്കൾ ശക്തമായി കുരക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കരണ്ട് വന്നപ്പോൾ വാതിൽ തുറന്ന് നായ്ക്കൾ കുരക്കുന്നതെന്തിനാണെന്ന് നോക്കുന്ന സമയത്താണ് വീടിനു മുന്നിലെ തറയിൽ പുലിയോട് സാദൃശ്യമുള്ള ജീവി നില്ക്കുന്നത് കണ്ടത്.ജീവിയെ കണ്ട് പേടിച്ച സെബീനയുടെ മുന്നിലേക്ക് തറയുടെ മുകളിൽ നിന്ന് ജീവി ചാടി.പേടിച്ചു വിറച്ച സെബീന വീടിനകത്ത് കയറി  വാതിലടച്ച് ബന്ധുക്കളെയും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തി അന്വേഷിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. പുലിയുടെതെന്ന് കരുതുന്ന കാൽപാടുകൾ സമീപത്തും തറയിലും കണ്ടെത്തി.ഇവ പരിശോധനക്കായി ഫോറസ്റ്റിന് അയച്ചു കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *