വന്നേരി ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 1995-96 ബാച്ച് സംഗമം നാളെ നടക്കും

പുന്നയൂര്‍ക്കുളം:വന്നേരി ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 1995-96 ബാച്ച് സംഗമം ‘സ്‌നേഹ സമന്വയം ‘ നാളെ വന്നേരി സ്‌കൂളില്‍ നടക്കും.രാവിലെ 10 ന് പ്രധാനാധ്യാപിക മില്ലി ഉദ്ഘാടനം ചെയ്യും.പ്രോഗ്രാം കണ്‍വീനര്‍ കെ.അബ്ദുല്‍ റഷീദ് അധ്യക്ഷനാകും.പൂര്‍വ്വ വിദ്യാര്‍ഥികളായ നജിത,ഫിജുല എന്നിവര്‍ തങ്ങളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. അന്നത്തെ പത്താം ക്ലാസ് എം വരെയുള്ള 13 ഡിവിഷനുകളിലെ ക്ലാസ് ടീച്ചര്‍മാര്‍ ആശംസ അറിയിക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്ന്, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും കുടുംബാഗങ്ങളുടെയും കലാപരിപാടികള്‍,ഇശല്‍ സംഗീത പരിപാടി എന്നിവ നടക്കുമെന്ന് സലീന നാസര്‍, ഹസനുല്‍ ബെന്ന,നാസര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *