മാറഞ്ചേരി : ട്രൈയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. സെൻട്രൽ ബർത്ത് പെട്ടി താഴത്തെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരിവടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62)ൻ്റെ മേൽ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ദൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകയായിരുന്നുവെന്ന് പറയുന്നു.സെൻട്രൽ ബെർത്ത് പൊട്ടി വീണ് കഴുത്തിൽ വന്നിടിച്ച് കഴുത്തിലെ 3 എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. തുടർന്ന് കൈ കാലുകൾ തളർന്ന് പോയി.റയിൽവെ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ഹൈദ്രബാദിലെ കിംഗ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃത് ദേഹം ചൊവ്വാഴ്ച വീട്ടിൽ കൊണ്ട് വന്നു.ഖബറടക്കം ഇന്ന് കാലത്ത് 8 മണിക്ക് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ നടക്കും. ഭാര്യ: ഷക്കീല (എറണാകുളം). മകൾ: ഷസ.
തീവണ്ടിയിലെ ബെർത്ത് പൊട്ടി വീണ് മാറഞ്ചേരിക്കാരന് ദാരുണാന്ത്യം
