കനത്തമഴയിൽ വടക്കേക്കാട് ചക്കിത്തറ കോളനിയിലെ വീടുകളിൽ വെള്ളം കയറി

വടക്കേക്കാട്: കനത്ത മഴയിൽ വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറ കോളനിയിലെ വീടുകളിൽ വെള്ളം കയറി. ചെവ്വാഴ്ച ഉച്ചയോടെയാണ് കോളനിയിലേക്ക് വെള്ളം ശക്തമായി ഒഴുകി എത്തിയത്.സമീപത്തുകൂടി ഒഴുകുന്ന പെരുന്തോടും കൈത്തോടും കര കവിഞ്ഞു പൊട്ടിയതാണ് കേളനിയിൽവെള്ളം കയറാൻ പ്രധാനകാരണം.38 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഇവർ ബന്ധുവീടുകളിലും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും താമസം മാറ്റി. വെള്ളക്കെട്ടിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടിയെടുക്കണമെന്ന് കോളനി നിവാസികൾ ആവിശ്യപ്പെട്ടു

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *