പുന്നയൂർകുളം:ദേശിയ പാത പാലപ്പെട്ടിയിൽ കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വെളിയംകോട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും പുതിയിരുത്തി എരസാം വീട്ടിൽ ആലിയുടെ മകനുമായ അമൽ (12)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 5മണിയോടെ പാലപ്പെട്ടി സർവീസ് റോഡിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.
ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുമ്പടപ്പ് പോലീസ് മേൽ നടപടി സ്വീകരിച്ചു.പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം പുതിയിരുത്തി ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.
മാതാവ് :സുലൈഖ
സഹോദരങ്ങൾ :ഹംന,ഷെഹമ, ഷെഹൽ
പാലപ്പെട്ടിയിൽ കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
