തൃശൂർ: താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു. വിമർശനത്തിനും തിരുത്തിനും നന്ദി.
ധാർമ്മീക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. 17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു.ഭരണ സമിതിയും പിരിച്ചുവിട്ടു.ഹേമ കമ്മറ്റി റിപ്പോർട്ടിൽ ചില അംഗങ്ങൾക്കെതിരെ ഉണ്ടായ ലൈഗീക ആരോപണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കൂട്ടരാജി.അഡ് ഹോക് കമ്മറ്റി ഉടൻ നിലവിൽ വരും.രണ്ടു മാസത്തിനകം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് അമ്മ ഇറക്കിയ പത്രകുറിപ്പിൽ അറിയിച്ചു
അമ്മ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചു
