പുന്നയൂര്‍:കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് വാതക ശ്മശാനം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നു പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ മാത്രം ദൂരമുള്ള ആലാപ്പാലത്താണ് പഞ്ചായത്ത്
ശ്മശാനം നിർമ്മിക്കുന്നത്.
മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക പടലങ്ങള്‍ ക്ഷേത്ര വിഗ്രഹങ്ങളുടെ ചൈതന്യത്തെ ദോഷകരമായി ബാധിക്കുമെന്ന് തന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.18 ദേശങ്ങളിലെ പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളുടെതു കൂടിയാണ് ക്ഷേത്രം.നിലവിലെ ശ്മശാനത്തില്‍ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനു വിരോധമില്ല.വാതക ശ്മശാനം നിര്‍മിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.പഞ്ചവടി ബീച്ചിലെ പഞ്ചായത്ത് ഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മിക്കുകയാണ് വേണ്ടതെന്നും ക്ഷേത്ര സമിതി ചെയര്‍മാന്‍ മനോജ് കുരഞ്ഞിയൂര്‍, സി.കെ.വിനോദ്,കെ.ആര്‍.അനീഷ്, ശ്രീനിവാസന്‍,കോമരം വേലായുധകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര പരിസരത്ത് വാതക ശ്മശാന നിര്‍മാണം;പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രസമിതി
