അഞ്ഞൂർ: അപകട ഭീക്ഷണി ഉയർത്തി തൊഴിയൂർ ഹൈസ്കൂൾ റോഡിൽ കാടുപിടിച്ച് നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് കെഎസ്ഇബി അധികൃതർ വൃത്തിയാക്കി.നമ്പീശൻപടി സെന്ററിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിലാണ് അപകടകരമായ രീതിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ വള്ളി പടർപ്പുകൾ കാടുപിടിച്ചു കിടന്നിരുന്നത്. ഇതിൻ്റെ അപകട സാധ്യത ചുണ്ടി കാട്ടി ഗുരുവായൂർ സിറ്റി ന്യൂസ് വാർത്ത നല്കിയതിനു തൊട്ടുപിന്നാലെയാണ് അധികൃതരുടെ അടിയന്തിരമായി വള്ളി പടർപ്പുകൾ വെട്ടി തെളിച്ചത്.വാർത്ത ശ്രദ്ധയിൽ പെട്ട കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥൻ്റെ ഇടപെടലാണ് മണിക്കൂറുകൾക്കകം വള്ളി പടർപ്പുകൾ വെട്ടിമാറ്റാൻ സഹായകരമായത്.
ഗുരുവായൂർ സിറ്റി ന്യൂസ് വാർത്ത ഫലംകണ്ടു; തൊഴിയൂർ ഹൈസ്കൂൾ റോഡിൽ കാടുപിടിച്ച ഇലക്ട്രിക് പോസ്റ്റ് അധികൃതർ വൃത്തിയാക്കി
