വടക്കേകാട്:ഗ്രാമപഞ്ചായത്തും ഡോണേഴ്സ് ഹബ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശൂർ മെഡിക്കൽ കോളേജ് ബ്ലഡ് സെൻ്റ്റുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കല്ലൂർ മദ്രസ്സ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ക്യാമ്പ് തൃശ്ശൂർ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അധ്യക്ഷത വഹിച്ചു.കുന്നംകുളം അഗ്നിരക്ഷാ നിലയം എസ്ടിഒ വിജയ് കൃഷ്ണ മുഖ്യാതിഥിയായി.
വടക്കേക്കാട് പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ശ്രിധരൻ മക്കാലിക്കൽ,കെ വി റഷീദ്,
രുഗ്മ സുധീർ,അഭയം ട്രസ്റ്റ് ചെയർപേഴ്സൺ മൈമൂന ഹംസ,ഇർഷാദ് മുഹമ്മദ്,സുഭാഷ് വെങ്കളത്ത്
എന്നിവർ ആശംസകൾ അറിയിച്ചു.ഡിഎച്ച് കെ സംസ്ഥാന പ്രസിഡൻ്റ ടി.എസ് സജീഷ് സ്വാഗതവും ജില്ല സെക്രട്ടറി നിജു സി വി നന്ദിയും പറഞ്ഞു.131 തവണ രക്തദാനം നടത്തിയ ഇടുക്കി ജില്ലാ പ്രസിഡൻറ് സിബിച്ചൻ ജോസഫിനെയും, 100 തവണ രക്തദാനം നടത്തിയ ബദറുദ്ധീൻ അഞ്ചങ്ങാടിയേയുംചടങ്ങിൽ ആദരിച്ചു.85 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 72 പേർ രക്തദാനം നടത്തി.
മെഗാ രക്തദാന ക്യാമ്പ് നടത്തി
