അബ്ദുൾ പുന്നയൂർക്കുളത്തിന് ലാനയുടെ ആദരം

പുന്നയൂർക്കുളം:ന്യൂയോർക്കിൽ നടന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ആദരം അബ്ദുൾ പുന്നയൂർക്കുളത്തിന്.മൂന്ന് ദിവസം നീണ്ടു നിന്ന സാഹിത്യോത്സവത്തിൽ വെച്ച് പ്രശസ്‌ത എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ അബ്ദുൾ പുന്നയൂർക്കുളത്തിനെ
പ്രശസ്തി ഫലകം നല്‌കി ആദരിച്ചു.മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്കിയത് പരിഗണിച്ചാണ് ലാനയുടെ മുൻസെക്രട്ടറി കൂടിയായ അബ്ദുൾ പുന്നയൂർക്കുളത്തെ ആദരിച്ചത്.നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സാഹിത്യകാരന്മാർ സമ്മേളനത്തിലും തുടർന്ന് നടന്ന
സംവാദത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *