പുന്നയൂർക്കുളം:കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ പതിമൂന്നാം വാർഷികാഘോഷവും കുടുംബസംഗമവും സാഹിത്യകാരനും മാതൃഭൂമി ന്യൂസ് തലവനുമായ എംപി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ പി എം പാലസിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഉമ്മർ അറക്കൽ ആമുഖ പ്രഭാഷണം നടത്തി. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി.പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹിർ, വാർഡ് മെമ്പർ അനിത ധർമ്മൻ, സാഹിത്യ സമിതി പ്രസിഡണ്ട് കെ ബി സുകുമാരൻ,അബ്ദുള്ള കാഞ്ഞിരപ്പുള്ളി,എ.കെ സതീഷ്കുമാർ, കെ.എ വേണുഗോപാൽ,ഷബീത,സുജീഷ് വെള്ളമാക്കൽ,ഷീലഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.സുരേഷ് താണിശ്ശേരി സ്വാഗതവും സുരേഷ് അച്ചംപാട്ട് നന്ദിയും പറഞ്ഞു
കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ വാർഷികം
