അശ്വമേധം 6.0  ചാവക്കാട് ബ്ലോക്ക്‌ തല ഉദ്ഘാടനം നടന്നു

വടക്കേക്കാട്:ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ‘അശ്വമേധം6.0’ യുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വച്ച് ഫ്ലാഷ് കാർഡ് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സുജിത്ത്, ഹമീമ എന്നിവർക്ക് നൽകി ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത് നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗ്രീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർമാരായ കെ.അഷിത, ബിജു പള്ളിക്കര എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ പി ജി സ്വാഗതവും ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അൻവർ ഷരീഫ് നന്ദിയും പറഞ്ഞു . പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ആശാപ്രവർത്തകർ അടക്കമുള്ള വളണ്ടിയർമാർ ഫെബ്രുവരി 12 നുള്ളിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ വിടുകളിലും സന്ദർശനം നടത്തി. രോഗ ലക്ഷണമുളളവരെ കണ്ടെത്തി റെഫെറൽ കാർഡ് നൽകി. ഡോക്ടറുടെ സേവനം ഉറപ്പാക്കും. രോഗത്തിന്റെ ചികിത്സ പൂർണ്ണമായും സൗജന്യമായും വ്യക്തിവിവരങ്ങൾ രഹസ്യമായും സൂക്ഷിക്കുന്നതായിരിക്കും എന്നും സൂപ്രണ്ട് ഡോ. നിത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *