തൃത്താല: ബസും കാറും കൂട്ടിയിടിച്ച് ഒരു വയസുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. പട്ടാമ്പി താഴത്തേതിൽ ഹൈസിനാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. തൃത്താല സെന്ററിൽ ഇന്ന് രാവിലെയാണ് അപകടം.ആലൂർ ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുയായിരുന്ന കാർ നിയന്ത്രണം വിട്ട് പട്ടാമ്പി-തൃത്താല റൂട്ടിലോടുന്ന മുള്ളത്ത് എന്ന സ്വകാര്യബസിലിടിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രഥാമിക നിഗമനം.
പരിക്കേറ്റ മൂന്നു പേരെ പട്ടാമ്പി നിള ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളം റോയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു വയസുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം
