വടക്കേക്കാട് :ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്ര നവീകരണകലശത്തിൻ്റെയും ഉപ ദേവതാപ്രതിഷ്ഠയുടെയും മുന്നോടിയായി ആചാര്യസംഗമ സദസ്സ് നടന്നു.നവീകരണ കലശ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഖില കേരള തന്ത്രിസമാജം മദ്ധ്യമേഖല ഘടകത്തിൻ്റെ സഹകരണത്തിൽ നടന്ന ആചാര്യസംഗമം ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരി ഭദ്രം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ ദിവാകരൻ നമ്പൂതിരി,അഖില കേരള തന്ത്രിസമാജം മദ്ധ്യമേഖല പ്രസിഡൻ്റ് പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,
മുല്ലമംഗലം നാരായണൻ നമ്പൂതിരി,ആറ്റുപുറം ഹരിദാസ് പണിയ്ക്കർ,ഉണ്ണി കൊടകര എന്നിവർ വിവിധ വിഷയങ്ങളുടെ അവതരണവും
സംശയ നിവാരണവും നടത്തി.ചടങ്ങിൽ ക്ഷേത്രം കമ്മറ്റി പ്രസിഡൻ്റ് പി.വി വിജയൻ,സെക്രട്ടറി എൻ.ആർ രാജേഷ്, ടി.മുകുന്ദൻ, ടി.കൃഷ്ണദാസ്,മാതൃസമിതി അംഗങ്ങൾ,നവീകരണ കലശ കമ്മറ്റി ഭാരവാഹികൾതുടങ്ങിയവർ പങ്കെടുത്തു
ആചാര്യ സംഗമ ഭൂമിയായി ഞമനേങ്ങാട് മഹാദേവ ക്ഷേത്രം
