കുന്നംകുളത്ത് കാർഷികോല്പന്നങ്ങളുടെ ശാസ്ത്രീയ സംഭരണ കർഷക അവബോധന പരിപാടി സംഘടിപ്പിച്ചു

കുന്നംകുളം :മണ്ണുത്തി കേരള കാർഷിക സർവ്വകലാ ശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കാർഷികോല്പന്നങ്ങളുടെ ശാസ്ത്രീയ സംഭരണ കർഷക അവബോധന പരിപാടി സംഘടിപ്പിച്ചു.കുന്നംകുളം മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന നെൽ കർഷകർക്ക് മുണ്ടകൻ കൃഷി ആരംഭിക്കുന്നതിന് മുൻപായി നെൽകൃഷിയിലെ ശാസ്ത്രിയത എന്ന വിഷയത്തിൽ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. കുന്നംകുളം, ആർത്താറ്റ് കൃഷി ഭവൻ പരിധിയിൽ ഉള്ള പാട ശേഖരത്തിലെ കർഷകർ ആണ് പരിശീലനത്തിൽ പങ്കെടുത്തത്. 50 കർഷകർക്ക് ആണ് പരിശീലനം നൽകിയത്. കുന്നംകുളം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. എം. സുരേഷ് ഉത്ഘാടനം നിർവഹിച്ചു. യൂണിവേഴ്സിറ്റി പ്ലാന്റ് പതോളജി റിസോഴ്‌സ് പേർസൺ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ കെ കെ അശ്വതി പരിശീലനത്തിനു നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊഫസർ മാരായ റസിയ ഫാത്തിമ, രോഷ്‌നി തമ്പി, ഫാം ഓഫീസർ ധുവിഷ് അക്തർ എന്നിവർ പങ്കെടുത്തു.കുന്നംകുളം കൃഷി ഓഫീസർ എസ് ജയൻ സ്വാഗതവും പദ്ധതി വിശദികരണവും നടത്തി. ആർത്താറ്റ് കൃഷി ഓഫീസർ സ്വേഗ ആന്റണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *