സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ ആരംഭിക്കും

ഗുരുവായൂർ:സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് ജൂൺ 25 ന് രാവിലെ 11മണി മുതൽ ആരംഭിക്കും 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്.അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ് പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി 2025 ആഗസ്ത് 24.ആഗസ്ത് 24 വരെ സമയം ഉള്ളതിനാൽ ആരും മസ്റ്ററിങ് ചെയ്യാൻ തിരക്ക് പിടിക്കേണ്ടതില്ല. ആദ്യ ദിവസങ്ങളിൽ സൈറ്റ് ഇഷ്യൂ മറ്റുമായി മസ്റ്ററിങ് തിരക്ക് കൂടാൻ സാധ്യതയുണ്ട്.കിടപ്പ് രോഗികൾക്ക് രണ്ടാം ഘട്ടത്തിൽ വീട്ടിൽ വന്ന് മസ്റ്ററിംഗ് ചെയ്യുന്നതായിരിക്കും.പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാണ് ചെയ്യാൻ സാധിക്കുന്നത് .ആധാർ കാർഡ് മായി നേരിട്ട് അക്ഷയ കേന്ദ്രത്തിൽ എത്തി പെൻഷൻ പുതുക്കാം.

Leave a Reply

Your email address will not be published. Required fields are marked *