പുന്നയൂർക്കുളം:ഹരിത കേരള മിഷന്റെ ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചമ്മന്നൂർ ജി എം എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു.ഒ എസ് എ സെക്രട്ടറി അലി തറയിൽ അധ്യക്ഷനായ ചടങ്ങിൽ പ്രധാന അധ്യാപിക ടി. ആർ ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ആർ അശ്വതി നന്ദിയും പറഞ്ഞു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷ തൈകൾ കൂട്ടുകാർക്ക് കൈമാറി. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് ന്റെ അളവ് കുറക്കാനും കുട്ടികളിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനം നടത്തിയത്
ചങ്ങാതിക്കൊരു തൈ പഞ്ചായത്ത് തല ഉദ്ഘാടനം ചമ്മന്നൂർ ജി എം എൽ പി സ്കൂളിൽ നടന്നു
