തൃശൂർ : കോടാലി സർക്കാർ എൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. സ്കൂൾ അവധിയായതിനാൽ വൻ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകർന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലർച്ചെയായിരുന്നു അപകടം.54 ലക്ഷംരൂപ ചെലവിൽ 2023ലാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്നും, നേരത്തെ തകരാറുകൾ ചൂണ്ടിക്കാട്ടിയതാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു.
റെഡ് അലർട്ട് അവധി; ഒഴിവായത് വൻ ദുരന്തം
