സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പ്രതികളിൽ ഒരാൾ വടക്കേക്കാട് സ്വദേശിയും

തൃശ്ശൂർ: അയ്യന്തോൾ ചുങ്കത്തിനു സമീപമുള്ള റാണിമേനോൻ കണ്ണാശുപത്രിക്കു സമീപത്തുനിന്ന്
സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത
രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയായ പ്രതി വടക്കേക്കാട് സ്വദേശി മുഹമ്മദ് സിനാ(19)ന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജൂലായ് 31-ന് നടന്ന മോഷണം കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്.അഡ്വ. ജാസ്മിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു
സ്കൂട്ടർ. വടക്കേക്കാട് മന്ദലാംകുന്ന് ഭാഗത്തുനിന്നാണ് കുറ്റകൃത്യത്തിൽ
ഉൾപ്പെട്ടവരെ പിടികൂടിയത്. കൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പേരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *