വൈലത്തൂർ: ഈസ്റ്റ് എ.എൽ.പി സ്ക്കൂളിൽ പ്രധാനധ്യാപകൻ വി. ജിയോ ജോർജ് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് നടന്ന സ്വാതന്ത്ര്യ സ്മരണയിൽ പി.ടി.എ പ്രസിഡണ്ട് അശ്വതി ശ്രീരാഗ്,സീനിയർ അധ്യാപിക എ.എ. സിസി എന്നിവർ സംസാരിച്ചു. കുട്ടികളുടെ നൃത്താവിഷ്ക്കാരം,ദേശഭക്തിഗാനാലാപനം,പ്രസംഗം,ആക്ഷൻ സോങ്ങ്, സ്കിറ്റ് എന്നിവയുടെ അവതരണംഉണ്ടായിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന വിഷയത്തിലൂന്നി അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി കുട്ടികൾക്ക് മിഠായിയും സമ്മാനങ്ങളും പി.ടി.എ പ്രസിഡണ്ട് വിതരണം ചെയ്തു. കുട്ടികൾ രചിക്കുന്ന സ്വാതന്ത്ര്യ ദിനം പ്രവർത്തനത്തിൻ്റെ ഭാഗമായി കടലാസ്സ് പതാക നിർമ്മാണം വിദ്യാലയത്തിൽ സംഘടിപ്പിച്ചിരുന്നു. പ്രവർത്തനങ്ങൾക്ക് വിൻസി ജോസ്, ഫ്ലെമി സി. പ്രസാദ്, ജോളി ജോസ് .എൻ എന്നിവർ നേതൃത്വം നൽകി.
വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
