മമ്മിയൂർ മഹാദേവക്ഷേത്രം:- മമ്മിയൂർ ക്ഷേത്രത്തിന് കലിയുഗാരംഭത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഐതിഹ്യങ്ങൾക്കൊപ്പം 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെട്ട മമ്മിയൂരിന് അവകാശപ്പെടാൻ ചരിത്രവും ഏറെയുണ്ട്. ഇവിടുത്തെ ചരിത്രം ഗുരുവായൂർ ക്ഷേത്രവുമായി ഇഴചേർന്നു കിടക്കുന്നു. ഗുരുവും വായുവും ചേർന്നു ഗുരുവായൂരപ്പ ക്ഷേത്രപ്രതിഷ്ഠയ്ക്കായി രുദ്ര തീർത്ഥക്കരയിലെത്തുമ്പോൾ ധ്യാനത്തിലിരിക്കുന്ന മഹാദേവനെയാണ് അവർ കണ്ടതത്രെ. ഉചിതമായ സ്ഥലം ഇതുതന്നെയാണെന്ന് നിർദ്ദേശിച്ച് മമ്മിയൂരപ്പൻ സ്വസ്ഥാനം അങ്ങേക്കരയിലേക്ക് മാറ്റിയെന്നാണ് ഐതീഹ്യം. അങ്ങനെ മമ്മിയൂരിനും പ്രശസ്തയായി.
മമ്മിയൂർ ക്ഷേത്രത്തിൽ പരമശിവനോടൊപ്പം തന്നെ മഹാവിഷ്ണുവും അനുഗ്രഹം ചൊരിയുന്നു. നിത്യവും ഋഗ്വേദധാര പ്രധാനമാണ്. ചുവർചിത്ര കലയിൽമമ്മിയൂർ ശൈലിക്ക് ആകർഷകത്വം ഏറെയാണ്. ക്ഷേത്രത്തിൽ ചുവർ ചിത്രത്തിൻ്റെ തനത് ശൈലി ആസ്വദിക്കാൻ നിരവധി പേർ എത്തുന്നു. നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്. ശിവരാത്രിയും വിപുലമായി ആഘോഷിക്കുന്നു. കേരളത്തിൽ അതിരുദ്രയ്ഞ്ജശേഷം മഹാരുദ്രയഞ്ജം കൃത്യമായി തുടർന്നുവരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മമ്മിയൂർ. ഗുരുവായൂരിൽ തിരക്കേറെയുള്ളപ്പോൾ ഇവിടെയും ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ദർശന സമയം: രാവിലെ 5 മുതൽ 12 വരെവൈകിട്ട് 5 മുതൽ 7 വരെ ഫോൺ: 04872 555425, 0487255 5555
