പുന്നയൂർക്കുളം: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്തിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂർക്കുളത്ത് കുറ്റവിചാരണയാത്രയ്ക്ക് തുടക്കമായി.
ചമ്മന്നൂരിൽ നിന്നും ആരംഭിച്ച യാത്ര ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹിമാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ പി പി ബാബുവിന് പതാക കൈമാറി. ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ, പി ഗോപാലൻ,സലീൽ അറക്കൽ, അഷ്‌കർ അറക്കൽ, ടി കെ ഹസ്സൻ, നാസർ ചമ്മന്നൂർ, മുഹമ്മദ് റഹീസ്, ജാഥ വൈസ് ക്യാപ്റ്റൻമാരായ റാഫി മാലിക്കുളം, അബുതാഹിർ ഉൾപ്പെടെ ബ്ലോക്ക് മണ്ഡലം നേതാക്കൾ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം യാത്ര വൈകീട്ട് അണ്ടത്തോട് സെന്ററിൽ സമാപിച്ചു
പുന്നയൂർക്കുളത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റവിചാരണ യാത്ര നടത്തി
