ഗുരുവായൂർ മണ്ഡലം യൂ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികസമർപ്പണം നടത്തി

ഗുരുവായൂർ:ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗുരുവായൂർ മണ്ഡലം യൂ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികസമർപ്പിച്ചു. മലേക്ഷ്യൻ ടവർ പരിസരത്ത് നിന്ന് സ്ഥാനാർത്ഥികൾ ആവേശജാഥയായി കിഴക്കെനടഗാന്ധി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന അർപ്പിച്ച് സ്നേഹ വന്ദനം നിർവഹിച്ച് നഗരസഭ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പത്രികാ സമർപ്പണം നടത്തിയത്. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ തുടങ്ങീഉൾപ്പടെയുള്ള സ്ഥാനാർത്ഥികളാണ്പത്രിക നൽകിസമർപ്പണം പൂർത്തികരിച്ചത്. യൂഡിഎഫ് നേതാക്കളായ ആർ.രവികുമാർ, അരവിന്ദൻ പല്ലത്ത്, കെ.പി.ഉദയൻ , കെ.പി.എ റഷീദ്, സി.എസ് സൂരജ് , ബാലൻ വാറണാട്ട്. പ്രദീഷ് ഓടാട്ട്, പി.ഐ. ലാസർ , ശശിവാറണാട്ട്. ടി.കെ.ഗോപാലകൃഷ്ണൻഎന്നിവർ നേതൃത്വം നൽകി. വിത്യസ്ഥ ദിനങ്ങളിലായി പൂക്കോട്,തൈക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥികളും നേരത്തെ ലീഗ് സ്ഥാനാർത്ഥികളും പത്രികസമർപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *