പുന്നയൂർക്കുളം:ഹിന്ദു ഏകതാസമിതി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകതാ സമ്മേളനം നടത്തി.പരൂർ ശിവക്ഷേത്രം മൈതാനിയിൽ നടന്ന സമ്മേളനത്തിൽ യോഗക്ഷേമ സഭ സംസ്ഥാന ഐടി കോഡിനേറ്റർ ദിലീപ് കരുവാട് അധ്യക്ഷത വഹിച്ചു.രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ ടി.പി ഉണ്ണി,ടി.വി ജയരാജ്, മേനോൻ ഗോപാലസ്വാമി,പരൂർ മാതൃസമിതി പ്രസിഡണ്ട് ഗിരിജ,സംഘചാലക് പി.എൻ മുരളീധരൻ, എന്നിവർ സംസാരിച്ചു.ഗോപകുമാർ ഭട്ടതിരി സ്വാഗതവും കെഎം പ്രകാശൻ നന്ദിയും പറഞ്ഞു.എൻ.ജി വിനികുമാർ,എം.എം നിഥിൽ,വി.കെ അനുപ് ,വിവേകാനന്ദൻ ആർത്തറ, ശ്രീനി പരുർ , പ്രകാശൻ അളവപറമ്പിൽ, പി.കെ അറ മുഖൻ, രമേശ് താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
പുന്നയൂർക്കുളത്ത് ഹിന്ദു ഏകതാ സമ്മേളനം
