വടക്കേക്കാട് : ആരോഗ്യം ആനന്ദം ഹെൽത്തി വൈബ് കാമ്പയിന്റെ ഭാഗമായി ജനങ്ങളിൽ വ്യായാമം നല്ല ഭക്ഷണശീലം, മാനസികാരോഗ്യം ലഹരിവസ്തുക്കളുടെ വർജനം എന്നിവ ലക്ഷ്യമാക്കി ആരോഗ്യ വകുപ്പും ബ്ലോക്ക്പഞ്ചായത്ത് വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വടക്കേക്കാട് സി എച്ച്സി യിൽ ഫ്ലാഷ് മോബും ബോധവൽക്കരണവും സംഘടിപ്പിച്ചു.സിഎച്ച്സി ജീവനക്കാരും ആശ പ്രവർത്തകരും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ബ്ലസി പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ ബോധവൽക്കരണ സന്ദേശം നല്കി. ജെ എച്ച്ഐ സുജിത്ത് കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ ക്ലർക്ക് സുധീർ നന്ദി പറഞ്ഞു
ആരോഗ്യം ആനന്ദം; വടക്കേക്കാട് സി എച്ച്സിയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
