ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രാദേശിക പ്രതിനിധി വേണം; ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമതി

ഗുരുവായൂർ :ദേവസ്വം ഭരണസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്ന് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമതി (GKPS) വാർഷിക പൊതുയോഗം ആവിശ്യപ്പെട്ടു. രുഗ്മണി റീജൻസിയിൽ വച്ച് നടന്ന വാർഷീക പൊതുയോഗവും ജനപ്രതിനിധികൾക്കുള്ള ആദരവും ഗുരുവായൂർ നഗരസഭ അദ്ധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു.ജി കെ പി എസ് പ്രസിഡന്റ് ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ ജ്യോതിരാജ്, പ്രതിപക്ഷ നേതാവ്ബഷീർ പൂക്കോട്, കൗൺസിലർബിന്ദു നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.സെകട്ടറി പി എ സജീവൻ ട്രഷറർ പി മുരളിധര കൈമൾ, ജോ സെക്രട്ടറി കെ മുരളിധരൻ, മോഹൻദാസ് ചേലനാട്ട് ,രാമനാഥൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രാദേശികരെ ഉൾപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലുടെ സർക്കാരിനോടാവശ്യപ്പെട്ടു . വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ മറുപടി പ്രസംഗം നടത്തി. നീല പെരുമാൾ, പി ശശിധരൻ, ഒ കെ നാരായണൻ നായർ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, അനിത ശശീധരൻ, രാമചന്ദ്രൻ പുല്ലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *