വടക്കേക്കാട് : ഞായറാഴ്ച ഉത്സവം നടക്കുന്ന അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭാ മേലദ്ധ്യക്ഷൻ സിറിൽ മാർ ബസാലിയേസ് മെത്രപ്പോലിത്ത
സൗഹൃദ സന്ദർശനം നടത്തി.
ക്ഷേത്രം ട്രസ്റ്റി മാരായ
തോട്ടപ്പായമന ശങ്കരൻ നമ്പുതിരിയും
സജിഷ് നമ്പുതിരിയും ചേർന്ന് മെത്രപ്പോലീത്തയെ സ്വീകരിച്ചു.
ഫാ.ബന്യാമിൻ ചിറ്റിലപ്പിള്ളി,
ഫാ. അപ്രേം അന്തിക്കാട്
സഭാ സെക്രട്ടറി ബിനോയ് മാത്യു,
സഭാ ട്രസ്റ്റി ഗീവർ മാണി പനക്കൽ,
ഇടവക സെക്രടറി ജോഷി ജോസ്,
ട്രഷറർ ടൈഫിസൻ ബാബു
മുൻ കൗൺസിലർ എം.വി ഉല്ലാസ് എന്നിവരും മെത്രപ്പോലീത്തയോടൊപ്പം എത്തിയിരുന്നു. പുരാഘോഷ ചടങ്ങുകളെ കുറിച്ച് ചോദിച്ചറിഞ്ഞ മെത്രാപ്പോലീത്ത
ഗൃഹസദർശനവും പാർക്കാടി ദേവിയുടെ മുലസ്ഥാനവും സദർശിച്ചാണ് മടങ്ങിയത്.
സിറിൽ മാർ ബസാലിയോസ് മെത്രാപ്പോലീത്ത പാർക്കാടി ക്ഷേത്ര സന്ദർശനം നടത്തി
