പുന്നയൂർക്കുളം:അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പുനഃസംഘടന യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.സി അഷ്റഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം എ അബു, ടി എം. പരീത്, ചാലിൽ മൊയ്തുണ്ണി, ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത്, കോൺഗ്രസ് നേതാക്കന്മാരായ മൂസാ ആലത്തയിൽ, ടി കെ. കബീർ, റാഫി മാലിക്കുളം,ചാലിൽ ഇസഹാക്ക് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. മുൻ മണ്ഡലം പ്രസിഡന്റ് സതീശൻ സ്വാഗതവും ആർ.വി. മൊയ്തുട്ടി നന്ദിയും പറഞ്ഞു.
പുന്നയൂർക്കുളത്ത് മത്സ്യത്തൊഴിലാളി കോൺഗ്രസ് പുനഃസംഘടന യോഗം
