റോഡ് ഉദ്ഘാടന നോട്ടീസിൽ നിന്നും വടക്കേക്കാട്ടെ സി പി ഐ പുറത്ത്

വടക്കേക്കാട്:നാളെ നിർമ്മാണോദ്ഘാടനം നടക്കുന്ന നായരങ്ങാടി ചക്കിത്തറ കൊച്ചന്നൂർ റോഡുമായി ബന്ധപ്പെട്ട് ഇറക്കിയ കാര്യപരിപാടിയുടെ നോട്ടിസിൽ നിന്നും സിപിഐ പുറത്ത്.
വടക്കേകാട്ടെ രാഷ്ട്രീയ പാർട്ടികളെയൊക്കെ ഉൾപെടുത്തിയപ്പോൾ എൽഡിഎഫിലെ സി പി ഐയെ നോട്ടീസിൽ ഉൾപ്പെടുത്താത് അണികളിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.കോൺഗ്രസ്, ലീഗ്,ബിജെപി നേതാക്കളുടെയൊക്കെ പേര് ഉൾപെടുത്തിയപ്പോൾ ആണ് പ്രധാന ഇടതുപക്ഷ പാർട്ടിയായ സി പി ഐ  ഒഴിവാക്കപ്പെട്ടത്. മാർച്ച് 7 ശനിയാഴ്ച രാവിലെ 11 ന് നായരങ്ങാടിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തുന്നത്.എംഎൽഎ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *