ചാവക്കാട് യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദിൻ്റെ റോഡ്ഷോ

ചാവക്കാട് :ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി.എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം. മണത്തല മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. അവേശോജ്ജ്വലമായ റാലി നഗരം ചുറ്റി ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു.നേതാക്കളായ സി.എ മുഹമ്മദ് റഷീദ്,എം.വി ഹൈദ്രാലി, ഗോപ പ്രതാപൻ,ആർ.വി അബ്ദുൽ റഹീം,
പി.വി ഉമ്മർകുഞ്ഞി,ആർ.പി ബഷീർ,എം.വി ഷെക്കീർ,കെ.കെ ഹംസക്കുട്ടി,
ജലീൽ വലിയകത്ത്,
സി.അഷ്‌റഫ്‌,ടി.എസ് അജിത്ത്,
ഉമ്മർ മുക്കണ്ടത്ത്,നബീൽ എൻഎംകെ ,ഷാനവാസ് തിരുവത്ര ,അരവിന്ദൻ പള്ളത്ത്
എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *