പുന്നയൂർക്കുളം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നിന്ന് പ്രതീഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്. 50 മീറ്റർ അകലെ പാടി കേട്ടുന്നതിനിടെയാണ് ഘോര ശബ്ദം കേട്ട് പുന്നയൂർക്കുളം സ്വീദേശി കാളിയത്തേൽ പ്രജീഷ് (38) പുതു ജീവിതത്തിലേക്ക് ഓടി രക്ഷപെട്ടത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപാണ് കുറ്റികൾ കെട്ടുന്നതിനായി പ്രതീഷ് മരുന്ന് പുര ഷെഡ്ഢിൽ നിന്ന് പുറത്തിറങ്ങിയത്. കലാശകൊട്ടിനുള്ള കുറ്റികൾ ഒരുമിച്ച് കെട്ടുന്ന ജോലിയായിരുന്നു ഏല്പിച്ചിരുന്നത്. സഹായത്തിനായി വേറെ രണ്ട് തൊഴിലാളികളും ഉണ്ടായിരുന്നു. ശബ്ദവും ഒപ്പം തീഗോളവും കണ്ടതോടെ ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ എതിർ ദിശായിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ പാടത്തെ കുഴിൽ വീണു കാല് പൊട്ടി. എഴുന്നേറ്റ് വീണ്ടും ഓടുമ്പോഴും പുറകിൽ നിന്ന് വലിയ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.
ഒടുവിൽ ഓടി കിതച്ച് ആദ്യം കണ്ട വീട്ടിൽ കയറി വെള്ളം കുടിച്ചു. ഓട്ടത്തിനിടെ കീറിയ വസ്ത്രം മാറ്റി നൽകിയതും ആ വീട്ടുകാരാണ്. ഓട്ടത്തിനിടെ ഫോൺ നഷ്ടപെട്ടു. പാതിമാറിയ കിതപ്പോടെ അതിലുപരി ആശങ്കയോടെ
ആരൊക്കെ പോയി. ആർക്കൊക്കെ എന്ത് പറ്റി എന്ന് ആലോചിച്ചു വീണ്ടും റോഡിലേക്ക് നടന്നു. ഓാടിയും നടന്നും നാല് കിലോമീറ്റർ ദൂരം താണ്ടി നടന്ന് ഓട്ടോ വിളിച്ച് സ്വന്തം നാടയ പുന്നയൂർക്കുളം ആൽത്തറയിൽ എത്തുകയായിരുന്നു.
വെടിക്കെട്ട് അപകടത്തിൽ നിന്ന് പ്രതീഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്
