ഗുരുവായൂർ: സി സി സി ഗുരുവായൂർ(ഭാർഗവൻപള്ളിക്കര സ്മാരക സമിതി) കുടുംബ സംഗമം നടത്തി.ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന സംഗമം പ്രശസ്ത സിനിമ നടി
രമാദേവി ഉദ്ലാടനം ചെയ്തു.സി സി സി പ്രസിഡൻ്റ് അഡ്വ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ, കെ.വി അബ്ദുൾ ഖാദർ മുഖ്യ അതിഥിയായി.ഗുരുവായൂർ
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, റിട്ട.ഡി വൈ എസ് പിയും കരുണ ഫൗണ്ടേഷൻ ചെയർമാനുമായ കെ.ബി. സുരേഷ്, വി.വിദ്യാധരൻ, ചന്ദ്രൻ ചങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത സിനിമ,നാടക നടി തൃശൂർ എൽസി, സി.വിജയൻ, നാടക നടൻ ജമനിരാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് സമിതി കുടുംബാങ്ങളുടെ കലാപരിപാടികളും അരങ്ങേറി

