സാരഥി സംഗമം കൺവെൻഷൻ

പുന്നയൂർക്കുളം:തൃശ്ശൂർ ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ നവംബർ 15 ന്  കുന്നംകുളം ടൗൺഹാളിൽ വച്ച്  സാരഥി സംഗമം നടത്തുന്നു. വടക്കേകാട്  റൈഞ്ചിലെ സുന്നി മഹല്ല് ഫെഡറഷനിൽ അംഗമായ മഹല്ല് ഭാരവാഹികൾ, മെമ്പർമാർ എന്നിവരുടെ  സാന്നിധ്യം ഉറപ്പാക്കുന്നതിനും, സാരഥി സംഗമത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും കുഴിങ്ങര മദ്രസ്സയിൽ പര്യടനം സംഘടിപ്പിച്ചു.അറക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുഴിങ്ങര മഹല്ല് പ്രസിഡന്റ് സി.പി. പോക്കുഹാജി ഉദ്ഘാടനം ചെയ്തു,കരീം ഫൈസി പൈങണ്ണിയൂർ പ്രഭാഷണം നടത്തി.ഇസ്മായിൽ, അസീസ് ആറ്റുപുറം, ചോ മുഹമ്മദുണ്ണി, എ.കെ.ഹസ്സൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *