ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച ഗുരുവായൂർ നഗരസഭയ്ക്കെതിരെ ബിജെപി ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നു. പതിനായിര കണക്കിനാളുകൾ ദിനം പ്രതി എത്തിച്ചേരുന്ന ഗുരുവായൂരിൽ വെയിലും മഴയും കൊണ്ടാണ് ജനങ്ങൾ ബസ്സുകൾക്കുവേണ്ടി നടുറോഡിൽ കാത്തുനിൽക്കുന്നത്.ബസ്റ്റാൻഡ് നിർമ്മാണത്തിന് അനുവദിച്ച തുക വക മാറ്റി ചിലവഴിച്ച ഗുരുവായൂർ നഗരസഭയ്ക്ക് എതിരെ ഉന്നത തല അന്വേഷണം വേണമെന്നും മെയ് 27, 28 തിയ്യതികളിലായി ജനകീയ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ബി.ജെ.പി വാർഡ് കൗൺസിലർ കൃഷ്ണപ്രിയ, മണ്ഡലം വൈസ് പ്രസിഡണ്ട് മനീഷ് കുളങ്ങര, ഗുരുവായൂർ ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി, ദീപാ ബാബു, ജിതിൻ കാവീട്,ദീപക് തിരുവെങ്കിടം,മനോജ് പൊന്നു പറമ്പിൽ ,ജ്യോതിബാസ് കൂളിയാട്ട്, ഉണ്ണികൃഷ്ണൻ തുടങ്ങിയ ബി.ജെ പി ഭാരവാഹികളുടെ നേതൃത്വത്തിൽ പണി പാതി വഴിയിൽ ഉപേക്ഷിച്ച ബസ് സ്റ്റാൻഡിൽ സന്ദർശനം നടത്തി.
ഗുരുവായൂർ ബസ്റ്റാൻഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ; ബിജെപി പ്രക്ഷോഭത്തിലേക്ക്
