നാടിൻ്റെ സ്വപ്‌ന സാക്ഷാത്കാരം; ഗുരുവായൂർ റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു.

ഗുരുവായൂർ: നാടിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു.ഗുരുവായൂർ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. മുപ്പതാണ്ടത്തെ നാടിൻ്റെ മേൽപ്പാലമെന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചത്. ടൗൺ ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് മുഖ്യമന്തി പിണറായി വിജയൻ ഓൺലൈനായി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്.മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി മാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ,ടി.എൻ പ്രതാപൻ എം.പി, എംഎൽഎമാരായ എൻ.കെ അക്ബർ,മുരളി പെരുന്നല്ലി, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, കെ.വി.അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തിനു ശേഷം  പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി

Leave a Reply

Your email address will not be published. Required fields are marked *